പിറവം : (piravomnews.in) പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് ആദിനാട് പുത്തൻപുരയ്ക്കല്‍ അപ്പുക്കുട്ടൻ പിള്ളയുടെ മകൻ വിഷ്ണു(32) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 8.40 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിൻ തട്ടിയാണ് മരിച്ചത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയില്‍. വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Youth dies after being hit by train at Piravom Road railway station
