പിറവം : (piravomnews.in) യുഡിഎഫ് ഭരിക്കുന്ന ആമ്പല്ലൂർ പഞ്ചായത്തിൽ റോഡുകളുടെ നിർമാണത്തിൽ വ്യാപക അഴിമതിയെന്ന് ആരോപണം.
8,9 വാർഡുകളിലേ തോട്ടറ- നടേമുറി റോഡും തോട്ടറ -അംബേദ്കർ ഗ്രാമം റോഡും ടാർ ചെയ്‌ത് രണ്ടര മാസം പിന്നിട്ടപ്പോഴേക്കും പൂർണമായും തകർന്നു. നടേമുറി റോഡിന് 3.30 ലക്ഷം രൂപയും അംബേദ്കർ ഗ്രാമം റോഡിന് 9.60 ലക്ഷം രൂപയുമാണ് പഞ്ചായത്ത് ചെലവഴിച്ചത്. പേരിനുമാത്രം ടാർ ചേർത്ത് ഉണ്ടാക്കിയ റോഡ് മഴ തുടങ്ങുംമുമ്പേ തകർന്നുതുടങ്ങി.

മഴ കനത്തതോടെ കാൽനടയാത്രപോലും അസാധ്യമായി.അഴിമതിയിൽ അന്വേഷണം വേണമെന്നും റോഡ് പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം 8,9 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
സിപിഐ എം ലോക്കൽ സെക്രട്ടറി കെ ജി രഞ്ജിത് ഉദ്ഘടനം ചെയ്തു. എൻ എസ് ശ്രീനിഷ് അധ്യക്ഷനായി. എം പി നാസർ, എ പിസുഭാഷ്, എം കെ സുരേന്ദ്രൻ, കെ എൻ ശാന്തകുമാരി, പി എ അജേഷ്, എസ് പി ശ്രീജിത് എന്നിവർ സംസാരിച്ചു.
Corruption in road construction; Protest in Amballur
