കൊച്ചി : (piravomnews.in) സർക്കാരിന്റെ കായകൽപ് അവാർഡ് സ്വന്തമാക്കി എറണാകുളം ജനറൽ ആശുപത്രി. 93 ശതമാനം പോയിന്റുമായാണ് സംസ്ഥാനത്തെ ഒന്നാംസ്ഥാന നേട്ടം.
സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം , മാലിന്യ പരിപാലനം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നത്തിന് ഏർപ്പെടുത്തിയതാണ് കായകൽപ്.

ആശുപത്രികളിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരിശോധന നടത്തി സംസ്ഥാനതല അവാർഡ് കമ്മിറ്റിയാണ് ജനറൽ ആശുപത്രിയെ തെരഞ്ഞെടുത്തത്. മൂന്നാംതവണയാണ് നേട്ടം.ഫെബ്രുവരി 14ന് ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്‌എം) നിയോഗിച്ച മൂന്ന് പ്രതിനിധികൾ ആശുപത്രിയിലെത്തി പരിശോധന നടത്തി.
രോഗപ്രതിരോധ ശുചിത്വം, അനുബാധനിയന്ത്രണം, പരിസ്ഥിതിസൗഹൃദ പ്രവത്തനങ്ങൾ, രോഗീസുരക്ഷാഘടകങ്ങൾ തുടങ്ങി 500 ഘടകങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിച്ചായിരുന്നു വിലയിരുത്തൽ. മൂന്നുപ്രാവശ്യം കായകൽപ് അവാർഡ് നേടുന്ന ഏക ജില്ലാതല സ്ഥാപനമാണ് എറണാകുളം ജനറൽ ആശുപത്രി
Ernakulam General Hospital wins Kayakalp Award
