തകഴി: (piravomnews.in) നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു. എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാൽ ജോയി എബ്രഹാമിന്റെയും (ജോയിച്ചൻ) ലൈജുവിന്റെയും മകൻ ലിജുമോൻ (18) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന എടത്വാ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം ഇന്ന് പുലർച്ചെ 12.05 നാണ് സംഭവം. തിരുവല്ല ഭാഗത്തു നിന്ന് എടത്വയിലേയ്ക്ക് വന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോൻ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.എടത്വാ സെന്റ് അലോഷ്യസ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും.
College student dies after losing control of bike and hitting post
