യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് തല മൊട്ടയടിച്ചു ; മൂന്ന് പേർ പിടിയിൽ

 യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് തല മൊട്ടയടിച്ചു ; മൂന്ന് പേർ പിടിയിൽ
Jul 12, 2025 12:43 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം, തല മൊട്ടയടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ.തിരുവനന്തപുരം സ്വദേശിയായ അബ്ദുള്ളയാണ് മർദ്ദനത്തിനിരയായത്.

കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം.

അബ്ദുള്ളയെ ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്തു നിന്നും തട്ടികൊണ്ടു പോയത്. രാത്രി 11 മണിയോടെ ബൈക്കിൽ എത്തിയ പ്രതികൾ അബ്ദുള്ളയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി നാലാഞ്ചിറയിൽ എത്തിക്കുകയായിരുന്നു. നാലാഞ്ചിറ കുരിശടിക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത്എത്തിച്ച ശേഷം വടി ഉപയോഗിച്ച് ശരീരമാസകലം അടിച്ചു.

പ്രതികളിലൊരാളായ ജ്യോതിഷിന്റെ കഞ്ചാവ് കച്ചവടം എക്സൈസിനെ അറിയിച്ചത് അബ്ദുള്ളയാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വാളുകൊണ്ട് കാൽപാദത്തിൽ വെട്ടി പരിക്കേൽപ്പിച്ചു.

തുടർന്ന് കണ്ണ് കെട്ടി ഒഴിഞ്ഞ വീട്ടിൽ എത്തിച്ച് വീണ്ടും മർദ്ദിച്ചു. ട്രിമ്മർ ഉപയോഗിച്ച് അബ്ദുള്ളയുടെ തല മൊട്ടയടിച്ചു. ഒരു രാത്രിയും പകലും നീണ്ട മർദ്ദനത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം മുറിഞ്ഞപാലത്ത് ഇറക്കി വിട്ട് സംഘം കടന്നു കളയുകയായിരുന്നു.

നാലാഞ്ചിറ സ്വദേശി ജിതിൻ, മരുതൂർ സ്വദേശി ജ്യോതിഷ്, മുട്ടട സ്വദേശി സച്ചു ലാൽ എന്നിവരെയാണ് മണ്ണന്തല പോലീസ് പിടികൂടിയത്. കേസിൽ ഇനി രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. പിടിയിലായവർ കഞ്ചാവ് അടിപിടി കേസുകളിൽ പ്രതികളാണ്. ഒന്നാം പ്രതിയായ കാപ്പിരി ജിതിൻ ഒരു വർഷം മുൻപ് കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്.

Three arrested for kidnapping, brutally beating, and shaving off a young man's head

Next TV

Related Stories
കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

Jul 12, 2025 03:01 PM

കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറിൽ കയറിയപ്പോഴായിരുന്നു സംഭവം. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പുറത്തായിരുന്നു കുട്ടികളും...

Read More >>
കാറിന് തീപിടിച്ചുണ്ടായ അപകടം ; പരിക്കേറ്റ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു

Jul 12, 2025 12:37 PM

കാറിന് തീപിടിച്ചുണ്ടായ അപകടം ; പരിക്കേറ്റ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു

അമ്മയ്ക്കും കുട്ടികൾക്കും 60 ശതമാനത്തിൽ ഏറെ പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് എൽസിയുടെ വീട്ടുമുറ്റത്ത് വച്ച്...

Read More >>
അവിഹിത ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞു , മകനെ ഫാനിൽ കെട്ടിത്തൂക്കുമെന്ന് അമ്മയുടെ ഭീഷണി

Jul 12, 2025 12:10 PM

അവിഹിത ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞു , മകനെ ഫാനിൽ കെട്ടിത്തൂക്കുമെന്ന് അമ്മയുടെ ഭീഷണി

കുതറിയോടിയ കുട്ടിയെ പിന്നാലെ ചെന്ന് വീട്ടുമുറ്റത്ത് കിടന്ന കമ്പെടുത്ത് പുറത്തടിച്ചു. പിതാവിനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് അമ്മ...

Read More >>
ആലുവ രാജഗിരി ആശുപത്രിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി ; യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Jul 12, 2025 12:03 PM

ആലുവ രാജഗിരി ആശുപത്രിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി ; യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ഇക്കഴിഞ്ഞ മെയ്-30 ന് രാവിലെ 9 ന് ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ അമല്‍ടോമി തിരികെ വന്നില്ലെന്ന്...

Read More >>
ടിപ്പറും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ച് മധ്യ വയസ്കൻ മരിച്ചു

Jul 12, 2025 08:54 AM

ടിപ്പറും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ച് മധ്യ വയസ്കൻ മരിച്ചു

മഞ്ഞപ്ര ഭാഗത്തേയ്ക്ക് പോകുമ്പോൾ അതേ വശത്തൂടെ സഞ്ചരിച്ച ടിപ്പർ ലോറിയുമായി ജോയ്‌യുടെ സ്‌കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു....

Read More >>
സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീണു, തിരിഞ്ഞ് നോക്കാതെ ബസ് ജീവനക്കാർ

Jul 11, 2025 09:20 PM

സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീണു, തിരിഞ്ഞ് നോക്കാതെ ബസ് ജീവനക്കാർ

ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയിൽഎന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച്...

Read More >>
Top Stories

News Roundup

//Truevisionall