കാക്കനാട് : (piravomnews.in) എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും അറസ്റ്റിലായ കേസിൽ അന്വേഷണം സിനിമാമേഖലയിലേയ്‌ക്ക്. യൂട്യൂബർ കോഴിക്കോട് സ്വദേശിനി റിൻസി മുംതാസ് സിനിമ പ്രൊമോഷന്റെ മറവിൽ ലഹരിമരുന്ന് കടത്തിയതായാണ് സംശയിക്കുന്നത്.
സിനിമാമേഖലയിലുള്ള പലരുമായും ഇവർ നടത്തിയ വാട്‌സാപ് ചാറ്റുകൾ പൊലീസിന് ലഭിച്ചു. ലഹരിയിടപാടുകൾക്ക് സിനിമാബന്ധങ്ങൾ ഉപയോഗിച്ചതായും സംശയിക്കുന്നു.

സിനിമ പ്രൊമോഷനുകളുടെ കണ്ടന്റ് റൈറ്ററായിരുന്ന റിൻസി അടുത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.റിൻസി, തുതിയൂർ പാലച്ചുവടിൽ വാടകയ്‌ക്കെടുത്ത ഫ്ലാറ്റ് ലഹരിയിടപാടുകളുടെ കേന്ദ്രമാണെന്നാണ് പൊലീസ് കണ്ടെത്തൽ.
ഇവിടെ സ്ഥിരമായി ലഹരിവിൽപ്പന നടന്നിരുന്നു. ലഹരിയിടപാടിനായി സുഹൃത്ത് കല്ലായി സ്വദേശി യാസർ അറാഫത്തിന് പണം നൽയിരുന്നത് റിൻസിയായിരുന്നു. ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി പാർടികൾ സംഘടിപ്പിച്ചതായും സൂചനയുണ്ട്. സിമാമേഖലയിലെ പ്രമുഖരടക്കം ഫ്ലാറ്റിൽ പതിവായി എത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
MDMA case; Rinsi's flat a drug den; Investigation into the film industry too
