അങ്കമാലി: (piravomnews.in) കിടങ്ങൂർ എസ്എൻഡിപി കവല ഇറക്കത്തിന് സമീപം ടിപ്പറും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ച് മധ്യ വയസ്കൻ മരിച്ചു. കറുകുറ്റി സ്വദേശി കറുമ്പൻ പൈനാടത്ത് വീട്ടിൽ ജോയ് (58) ആണ് മരിച്ചത്. വെള്ളി പകൽ 3.30നായിരുന്നു അപകടം.
മഞ്ഞപ്ര ഭാഗത്തേയ്ക്ക് പോകുമ്പോൾ അതേ വശത്തൂടെ സഞ്ചരിച്ച ടിപ്പർ ലോറിയുമായി ജോയ്‌യുടെ സ്‌കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ശനിയാഴ്‌ച രാവിലെ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം അങ്കമാലി താലൂക്ക് ഗവൺമെൻ്റ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് അയക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: റീന, മക്കൾ: ബ്ലസൻ(മെട്രൊ ), ബ്ലസി(യുകെ), മരുമകൻ: ജോസഫ്(യുകെ).
Middle-aged man dies after being hit by a tipper and a scooter
