കാസർഗോഡ്:( piravomnews.in ) കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാലോം അതിരുമാവിലെ കുളമലയില്‍ വീട്ടില്‍ അമല്‍ടോമിയെയാണ്(23)കാണാതായത്.
ഇക്കഴിഞ്ഞ മെയ്-30 ന് രാവിലെ 9 ന് ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ അമല്‍ടോമി തിരികെ വന്നില്ലെന്ന് കാണിച്ച് പിതാവ് കെ.എം.ടോമി നല്‍കിയ പരാതിയിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. എസ്.എച്ച്.ഒ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
Aluva: Police intensify investigation to find youth who left home saying he was going to Rajagiri Hospital
