പാലക്കാട് : ( piravomnews.in ) പാലക്കാട് തൃത്താലയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. തൃത്താല ആലൂർ എഎം യുപിസ്കൂളിലാണ് അപകടമുണ്ടായത്.
ദ്രവിച്ച കഴുക്കോൽ മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. മേൽക്കൂരയ്ക്ക് മുകളിൽ നിന്നും താഴേക്ക് വീണാണ് ആലൂർ സ്വദേശിയായ തൊഴിലാളിക്ക് പരിക്കേറ്റത്.

മറ്റൊരു തൊഴിലാളിക്ക് ഓട് വീണും നിസാരമായി പരിക്കേറ്റു. ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സ്കൂൾ തുറന്നത് മുതൽ ചോർച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
School roof collapses, worker injured
