പിറവം : (piravomnews.in) പിറവം നഗരസഭ ബസ്റ്റാൻഡിൽ യുവതിയുടെ പരാക്രമണം, ബസിന്റെ ചില്ല് ഉടച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെ പിറവം ബസ്സ്റ്റാൻഡിൽ എത്തിയ യുവതിയാണ് ഭീതി പരത്തിയത്.
നിരവധി വാഹനങ്ങളുടെ ഗ്ലാസുകളിൽ യുവതി കുട കൊണ്ട് അടിച്ചു. പെരുമ്പാവൂർ ഭാഗത്തേയ്ക്ക് പോകുവാൻ നിർത്തിയിട്ട സെന്റ് തോമസ് ബസിന്റെ മുന്നിലത്തെ ഗ്ലാസ് ശക്തമായി അടിയിൽ പൊട്ടി.

നിറയെ യാത്രക്കാരുമായി യാത്ര പുറപ്പെടാൻ ഇട്ടിരുന്ന വാഹനമായിരുന്നു. ഗ്ലാസ് വിട്ട് പോരാത്തതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് മാസം മുമ്പ് മറ്റൊരു യുവതിയും സമാനമായ രീതിയിൽ പോലീസ് എയ്ഡ് പോസ്റ്റ് വാക്കത്തി ഉപയോഗിച്ച് തകർത്തിരുന്നു.
Woman attacked at Piravom bus stand; Bus window broken
