ഓടിക്കൊണ്ടിരിക്കവെ ലോറിക്ക് തീപിടിച്ചു ; കത്തിയത് ബ്യൂട്ടിപാർലർ സാധനങ്ങൾ

ഓടിക്കൊണ്ടിരിക്കവെ ലോറിക്ക് തീപിടിച്ചു ; കത്തിയത് ബ്യൂട്ടിപാർലർ സാധനങ്ങൾ
Jul 8, 2025 10:24 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in) തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ബ്യൂട്ടി പാർലറിലെ സാധനങ്ങളുമായി പോയ ലോറിയാണ് കരമന പാലത്തിന് സമീപത്തുവച്ച് തീപിടിച്ചത്.

കാരയ്ക്കാമണ്ഡപത്തിന് സമീപത്ത് നിന്നും കൊല്ലത്തേക്ക് പോയ ലോറിയിലാണ് പുലർച്ചെ ഒരു മണിയോടെ തീപടർന്നത്. ലോറിയിൽ നിന്നും പുക ഉയരുന്നത് കണ്ട പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രികരാണ് രക്ഷകരായത്. ലോറിക്ക് തീപിടിച്ച കാര്യം ഇവർ ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതോടെ വാഹനം നിർത്തി ഡ്രൈവർ പുറത്തിറങ്ങി.

കരമന പാലത്തിന് സമീപം ലോറി നിർത്തിയ ഡ്രൈവറും കൂടെയുണ്ടായിരുന്നവരും ബക്കറ്റിൽ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ തിരുവനന്തപുരം ഓഫീസിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീയണച്ചു. പെട്ടന്ന് എത്തിയതിനാൽ തീയണയ്ക്കാനായെന്നും ഡീസൽ ടാങ്കിലേക്ക് തീപടർന്നിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നെന്നും ഫയർഫോഴ്സ് സേനാംഗങ്ങൾ പറഞ്ഞു.

അലമാരയും കസേരയും മറ്റ് മരഉരുപ്പടികളുമടക്കം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ബ്യൂട്ടി പാർലർ കൊല്ലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ലോഡായിരുന്നു ലോറിയിൽ.

മുൻ സ്ഥാപനത്തിലെ ഇൻവർട്ടറും ബാറ്ററിയുമടക്കം ലോഡ് ചെയ്തതിനാൽ ഇതിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്ന് ഫയർഫോഴ്സ് സംശയിക്കുന്നു. തീയണച്ചതോടെ വാഹനം റോഡിൽ നിന്നും മാറ്റി.

Lorry catches fire while driving; beauty parlor items burnt

Next TV

Related Stories
വിളി വന്നാൽ ഉടൻ വാഹനവുമെടുത്ത്‌ കുതിക്കും....6 മിനിറ്റിൽ രാജവെമ്പാലയും വലയിൽ; കൂളായി പിടികൂടി റോഷ്‌നി

Jul 8, 2025 10:56 AM

വിളി വന്നാൽ ഉടൻ വാഹനവുമെടുത്ത്‌ കുതിക്കും....6 മിനിറ്റിൽ രാജവെമ്പാലയും വലയിൽ; കൂളായി പിടികൂടി റോഷ്‌നി

ദൂരദർശനിലും ആകാശവാണിയിലും ന്യൂസ്‌ റീഡറായിരുന്ന ജി എസ്‌ റോഷ്‌നി 2017ലാണ്‌ ബീറ്റ്‌ഫോറസ്‌റ്റ്‌ ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്‌....

Read More >>
സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലേ​ക്കു കയറി ; വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:45 AM

സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലേ​ക്കു കയറി ; വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന പ​ങ്ക​ജാ​ക്ഷി അ​മ്മ​യു​ടെ ക​ട​യി​ലേ​ക്കു സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​ന്ന റീ​ന, മാ​ല...

Read More >>
അമ്മയാണെന്ന് ഓർത്തില്ല ;  മദ്യപിച്ചെത്തിയ മകന്‍റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു

Jul 8, 2025 10:36 AM

അമ്മയാണെന്ന് ഓർത്തില്ല ; മദ്യപിച്ചെത്തിയ മകന്‍റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു

ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികൾ പറഞ്ഞു....

Read More >>
കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

Jul 8, 2025 09:37 AM

കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാഷിർ തോട്ടിലേക്ക് തെറിച്ചു...

Read More >>
വിനോദസഞ്ചാരിയുടെ മരണം: ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധിച്ചു

Jul 7, 2025 08:08 PM

വിനോദസഞ്ചാരിയുടെ മരണം: ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധിച്ചു

ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഇതിനായി അതാത് പ്രദേശങ്ങളിൽ ദൗത്യ സംഘങ്ങളെ നിയോഗിക്കും. ജൂലായ് 10-ന് ഇവർ കളക്ടർക്ക് റിപ്പോർട്ട് നൽകണം. കളക്ടർ...

Read More >>
കോന്നി പാറമട അപകടം: ഒരു മൃതദേഹം പുറത്തെടുത്തു; മറ്റൊരു തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു

Jul 7, 2025 08:02 PM

കോന്നി പാറമട അപകടം: ഒരു മൃതദേഹം പുറത്തെടുത്തു; മറ്റൊരു തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു

കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് തൊഴിലാളികൾ...

Read More >>
Top Stories

Entertainment News

//Truevisionall