കളമശേരി : (piravomnews.in) ഏലൂർ നഗരസഭയിലെ എല്ലാ വീടുകളിലും ഉറവിടമാലിന്യ സംസ്കരണത്തിന് സംവിധാനമൊരുങ്ങുന്നു. ഗാർഹികമാലിന്യ സംസ്കരണത്തിനുള്ള സൗജന്യ ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയർമാൻ എ ഡി സുജിൽ ഉദ്ഘാടനം ചെയ്തു. 1500 ബിന്നുകളാണ് അവസാനഘട്ടമായി വിതരണം ചെയ്യുന്നത്. ഗാർഹികമാലിന്യ സംസ്കരണത്തിന് 7500 ബിന്നുകൾ നൽകിക്കഴിഞ്ഞു.
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ആറു തുമ്പൂർമൂഴി മോഡൽ എയറോബിക് സംസ്കരണ പ്ലാന്റുകൾക്കുപുറമെയാണ് കമ്പോസ്റ്റ് ബിന്നുകൾ നൽകുന്നത്. വീടുകളിൽ ബിന്നുകൾ ഉപയോഗിക്കാൻ സൗകര്യമില്ലാത്തവർക്ക് സംസ്കരണ പ്ലാന്റുകളിലേക്ക് മാലിന്യം കൈമാറാം.

ഓരോ വീട്ടിലും കമ്പോസ്റ്റ് ബിന്നുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിനും സംശയദൂരീകരണത്തിനും നഗരസഭ സൗകര്യമൊരുക്കിയിട്ടുണ്ട്. ബയോ കമ്പോസ്റ്റർ ബിൻ ആവശ്യമുണ്ടെങ്കിൽ നഗരസഭ സൗകര്യമൊരുക്കിയിട്ടുണ്ട്. ബയോ കമ്പോസ്റ്റർ ബിൻ ആവശ്യമുണ്ടെങ്കിൽ നഗരസഭയിൽ നേരിട്ടോ കൗൺസിലർമാർ മുഖേനയോ അറിയിക്കാം.
Source-based waste management nears completion in Eluru
