മൂവാറ്റുപുഴ : (piravomnews.in) നഗരത്തിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് ഉപയോഗിക്കാതെ കാടുകയറുന്നു. എസ്എൻഡിപി റോഡിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സാണ് കടുകയറി ജീർണാവസ്ഥയിൽ ആയിരിക്കുന്നത്.
ക്വാർട്ടേഴ്സ് നവീകരിക്കാനും അറ്റകുറ്റപ്പണികൾ നത്താനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ ജാഫർ സാദിഖ് കലക്ടർക്കു നിവേദനം നൽകി.ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലെ ഭൂരിപക്ഷം ക്വാർട്ടേഴ്സുകളും കാടുകയറി വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ എസ്എൻഡിപി ജംക്‌ഷനിൽ റോഡിനോടു ചേർന്നാണ് ബിഎസ്എൻഎൽ ക്വാർട്ടേഴ്സ്.
ഇവിടെ കാടുകയറിയതോടെ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ്.ഇഴജന്തുക്കളുടെ ശല്യം മൂലം ഇവിടെ താമസിക്കാൻ ഇപ്പോൾ ബിഎസ്എൻഎൽ ജീവനക്കാരും തയാറാകാത്ത സ്ഥിതിയാണ്. അടിയന്തരമായി ക്വാർട്ടേഴ്സിൽ പടർന്നു പിടിച്ചിരിക്കുന്ന കാടെങ്കിലും വെട്ടിത്തെളിക്കണം എന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നതെന്ന് ജാഫർ സാദിഖ് പറഞ്ഞു.
BSNL quarters turned into jungle; became a habitat for reptiles
