പള്ളുരുത്തി : (piravomnews.in) കുമ്പളങ്ങി വഴി -പെരുമ്പടപ്പ് റോഡ് നന്നാക്കാൻ കെ ബാബു എംഎൽഎ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ വിത്ത് വിതച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ വിത്ത് വിതച്ച് പ്രതിഷേധിച്ചു.
പ്രതിഷേധയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി സി അനന്തു അധ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി കെ സി അരുൺകുമാർ, എവിൻ ആന്റണി, പി എ ലാൽസൺ, വി എം ധനീഷ് കുമാമാർ എന്നിവർ സംസാരിച്ചു.

Don't you see this; Road is crumbling; Protest by sowing seeds
