പാലക്കാട്: (truevisionnews.com) സ്കൂൾ ബസിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം . പുലാശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകൾ ആരവ് ആണ് മരിച്ചത് .
അമ്മയുടെ കണ്മുന്നിൽ വെച്ചാണ് അപകടം നടന്നത് . കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ടതിനുശേഷം കുട്ടി വീട്ടുമുറ്റത്തിറങ്ങി അമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടി അമ്മയുടെ കൈ വിട്ട് ഓടുകയും, ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
Six-year-old girl dies after being hit by school bus after running away from mother
