അമ്പലപ്പുഴ: (piravomnews.in) മദ്യപിച്ചെത്തിയ മകന്‍റെ മർദ്ദനമേറ്റ വീട്ടമ്മ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ താമസിക്കുന്ന ആനി (55) ആണ് ഇന്ന് പുലർച്ചെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
ആനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് നിർമ്മാണ തൊഴിലാളിയായ മകൻ ജോൺസൺ ജോയി (34) ക്രൂരമായി ആക്രമിച്ചത്. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മർദ്ദനമേറ്റിരുന്നു.

പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്നുള്ള പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് ജോൺസണെ റിമാന്‍റ് ചെയ്തിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
Housewife dies after being beaten by drunk son, doesn't remember being her mother
