കാലടി : (piravomnews.in) കർഷകഭേരി ആറാംഘട്ടത്തിന് തുടക്കംകുറിച്ച് അയ്യമ്പുഴ പഞ്ചായത്തിൽ കർഷകസംഘം വില്ലേജ് കമ്മിറ്റി കൊല്ലക്കോട് പാടത്ത് ഒരേക്കർ സ്ഥലത്ത് നെൽകൃഷി തുടങ്ങി.
കർഷകസംഘം അങ്കമാലി ഏരിയ സെക്രട്ടറി പി അശോകൻ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. കർഷകഭേരി അയ്യമ്പുഴ പഞ്ചായത്ത് ചെയർമാൻ പി സി പൗലോസ് അധ്യക്ഷനായി. കർഷകസംഘം വില്ലേജ് പ്രസിഡന്റ് ടിജോ ജോസഫ്, പി യു ജോമോൻ, പി രമേശൻ, സി ജെ തോമസ്, ഷാജി തളിയൻ എന്നിവർ സംസാരിച്ചു.

Paddy cultivation has begun in the Kollakode field.
