കൊച്ചി....(piravomnews.in) കളമശ്ശേരിയിൽ മിന്നലേറ്റ് ഒരു സ്ത്രീയ്‌ക്ക് ദാരുണാന്ത്യം. ലൈല എന്ന സ്ത്രീയാണ് മരിച്ചത്. ഇന്നലെ രാത്രി 10.45 ലൈലയ്‌ക്ക് മിന്നലേറ്റത്. തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇവർക്ക് മിന്നലേറ്റത്.ഉടനെ ആശുപത്രിയിൽ എത്തിച്ചെന്ക്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും
A woman dies after being struck by lightning in Kalamassery
