പിറവം....(piravomnews.in) പിറവം മണ്ഡലത്തിലെ വികസന മുരടിപ്പ് എംഎൽഎയുടെ അനാസ്ഥയെന്ന് ആരോപിച്ച് എൽഡിഎഫ് മാർച്ച്. പിറവം മണ്ഡലത്തിനുണ്ടായ വികസന മുരടിപ്പിനെതിരെ എൽഡിഎഫ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ജനകീയ മുന്നേറ്റമായി പിറവത്ത് പ്രതിഷേധ സയാഹ്നം നടന്നു.എൽഡിഎഫ് പിറവം മണ്ഡലം സെക്രട്ടറി പി ബി രതീഷ് യോഗം ഉദ്ഘാടനം ചെയ്തു. സി എൻ സദാ മണി അധ്യക്ഷനായി.നേതാക്കളായ എം ജെ ജേക്കബ്, സിന്ധു മോൾ ജേക്കബ്, കെ പി സലിം ,കെ എൻ ഗോപി ,എം എം ജോർജ്,സോമൻ വല്ലയിൽ, സോജൻ ജോർജ്, ജോർജ് ചമ്പമല ,ദുർഗ പ്രസാദ്, ബൈജു ചാക്കോ, ജൂലി സാബു, സ്മിത എൽദോസ് എന്നിവർ സംസാരിച്ചു.
എൽഡിഎഫ് സർക്കാരുകൾ 2016- മുതൽ അനുവദിച്ച പദ്ധതികൾ നടപ്പാക്കാൻ എംഎൽഎ തയ്യാറായിട്ടില്ല. 25 കോടി രൂപയുടെ തിരുവാങ്കുളം ബൈപാസ് , 36 കോടി രൂപയുടെ കുരിക്കാട് റെയിൽവേ മേൽപ്പാലം , 450 കോടി രൂപയുടെ കൂത്താട്ടുകുളം മൂവാറ്റുപുഴ റോഡ് , 11 കോടി രൂപയുടെ മണിമലക്കുന്ന് കോളേജ് സ്‌റ്റേഡിയം, 5 കോടി രൂപയുടെ ഇലഞ്ഞി ടെക്നിക്കൽ സ്‌കൂൾ ,5 കോടി രൂപയുടെ പിറവം ഹൈടെക് സ്കൂൾ ,22 കോടി രൂപയുടെ മുളന്തുരുത്തി റവന്യൂടവർ, 65 ലക്ഷം രൂപയുടെ അരയങ്കാവ് മാർക്കറ്റ് നവീകരണം തുടങ്ങിയ പദ്ധതികൾ സർക്കാർ അനുവദിച്ചിട്ടും എംഎൽഎ നടപ്പാക്കിയിട്ടില്ല.13 കോടി രൂപ മുടക്കിയ ഇലഞ്ഞിയിലെ പഴം- പച്ചക്കറി സംസ്‌കരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചില്ല ,98 കോടി രൂപയുടെ പെരുവ- പെരുവംമൂഴി റോഡ് നിർമ്മാണം പാതിവഴിയിലുമാണ്. പിറവം എംഎൽഎ മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച പിറവം എക്സൈസ് കടവ് പാലം ഇതുവരെ യാഥാർത്ഥ്യമായില്ല. എൽ ഡി എഫ് സർക്കാർ നൽകിയ വലിയ പദ്ധതികളുടെ കാര്യത്തിലും ചെറുകിട പദ്ധതികളുടെ കാര്യത്തിലും എംഎൽഎ തികഞ്ഞ പരാജയമായി മാറിയെന്നാണ് എൽഡിഎഫ് ആരോപണം
LDF march alleges MLA's negligence for development stagnation in Piravom constituency
