കോട്ടയം(piravomnews.in) കാണാതായ യുഡി ക്ലർക്ക് യുവതിയെ കണ്ടെത്തി. കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് ബിസ്മിയെ കണ്ടെത്തിയത്.

തൊടുപുഴയിലെ ബന്ധു വീട്ടിൽ ആയിരുന്നു ബിസ് എത്തിയത്. യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്തിനാണ് യുവതി വീട് വിട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല.ഇന്നലെ മുതലാണ് ബിസ്മിയെ കാണാതെ ആയത്. രാവിലെ വീട്ടിൽ നിന്നും ഓഫീസിലേക്ക് പോയതായിരുന്നു ബിസ്മി. എന്നാൽ ഇവിടെ എത്തിയില്ല. വൈകീട്ട് വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെ വീട്ടുകാർ പഞ്ചായത്ത് ഓഫീസിൽ അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് ബിസ്മി ജോലിക്കെത്തിയില്ലെന്ന് വ്യക്തമായത്. ഇതേ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Missing UD clerk found
