പാലക്കാട്.....(piravomnews.in) നാല് വയസുകാരനെ കിണറ്റിൽ തള്ളിയിട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ.വാളയാർ മംഗലത്താൻചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണു സംഭവം. വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത ശേഷം ഇവരെ മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കുറച്ച് കാലമായി ഭർത്താവിൽ നിന്നും അകന്നാണ് ശ്വേത താമസിച്ചിരുന്നത്. ആൾമറയുള്ള കിണറ്റിലാണ് കുട്ടി വീണ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് കുട്ടിയെ പുറത്തെത്തിച്ചത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ മൊഴി എടുത്തപ്പോൾ ആണ് മാതാവ് തള്ളിയിട്ടതാണെന്ന് പോലീസിനോട് പറഞ്ഞത്
Mother arrested for pushing four-year-old boy into well
