കണ്ണൂർ : ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിലേക്ക് മുള്ളൻ പന്നി പാഞ്ഞു കയറിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്. കണ്ണാടിപ്പറമ്പ് വാരംകടവ് റോഡ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.

ഓട്ടോയിലേക്ക് മുള്ളൻ പന്നി ഓടിക്കയറുകയായിരുന്നു. വിജയൻ ഇരുന്ന ഭാഗത്തേക്കാണ് മുള്ളൻ പന്നി ഓടിക്കയറിയത്. ഇതോടെ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു. സമീപത്തുള്ളവർ വിജയനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെയോടെ മരിച്ചു. പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്. സഹോദരങ്ങൾ : ബീന, നീതു, പരേതനായ ഇന്ദ്രൻ.
A porcupine crashed into a moving auto; the auto overturned, killing the driver.
