എറണാകുളം: (piravomnews.in) എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ് അടച്ചത്.
നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന ആയിരിക്കും നടക്കുന്നത്. ക്യാമ്പസിലെ ചില ഹോസ്റ്റലുകളിൽ രോഗബാധ കണ്ടതിനെ തുടർന്നാണ് നടപടി. കേരളത്തിന് പുറത്തുള്ളവർ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളും ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദേശം നൽകിയിട്ടുണ്ട്.
Students show H1N1 symptoms; CUSAT campus closed for five days
