പിറവം : (piravomnews.in) പിറവം, പാഴൂർ തൂക്കുപാലത്തിന് കീഴെ അഞ്ജാത മൃതദേഹം. തൂക്കുപാലം റോഡിൽ ഉള്ള ഹോട്ടലിൽ ഊണ് കഴിക്കാൻ വന്ന യുവാവാണ് ആദ്യം മൃതദേഹം പുഴയിൽ പൊങ്ങുന്നത് കണ്ടത്.
അയാൾ മെബെലിൽ ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നാലെ പോലീസ് അധികാരികളും, നാട്ടുക്കാരും തിരഞ്ഞെങ്കിലും മൃതദേഹം ഒഴുകി താഴെയ്ക്ക് പോയി. മഴവിൽ പാലത്തിന് അരികിലൂടെ ഒഴുകി പോയതായി ചേർന്നുള്ള സ്ഥാപനത്തിലെ ഡ്രൈവർ പറഞ്ഞു. പോലീസ് ഫയർ ആൻഡ് റെസ്ക്യൂവിനെ വിവരം അറിയിച്ചിട്ടുണ്ട്. കറുത്ത ഷർട്ട് ആണ് വേഷം, ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷന്റെ താണ് മ്യതദേഹം
Unidentified body found under Piravom, Pazhur suspension bridge
