പാലക്കാട്: (piravomnews.in) പാലക്കാട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വെള്ളിനേഴി മാങ്ങോട് നേന്ത്രംകുന്നത്ത് സുരേഷാണ് മരിച്ചത്. 36 വയസായിരുന്നു.
ഇയാളെ നാല് ദിവസമായി കാണാതായിരുന്നു. ഇന്നലെ രാത്രിയാണ് ശ്രീകൃഷ്ണപുരം മാങ്ങോട് മില്ലുംപടിയിൽ വീട്ടുവളപ്പിലെ കിണറിലാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
A young man who went missing a few days ago was found dead in a well
