മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം
Jul 31, 2025 08:50 PM | By Amaya M K

പാലക്കാട്: ( piravomnews.in ) മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് കരിമ്പ എടക്കുറുശ്ശി സ്വദേശി രാജു(55) ആണ് മരിച്ചത്.

തച്ചമ്പാറ തെക്കുംപുറത്ത് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച കമ്പ് ശരീരത്തിൽ പതിച്ചു. ഇതിനിടെ അരയിൽ കെട്ടിയിരുന്ന കയർ മുറുകുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കനാൽ നവീകരണത്തിന്റെ ഭാ​ഗമായി മരം മുറിക്കൽ പ്രവൃത്തി സ്വകാര്യ വ്യക്തി ഏറ്റെടുത്തിരുന്നു.

ഇതിലെ കരാർ തൊഴിലാളിയാണ് മരണപ്പെട്ട രാജു. കയർ അരയിൽ കുടുങ്ങിയതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും മണിക്കൂറുകളോളം ഇദ്ദേ​ഹം താഴെയിറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങിപ്പോയി.

തുടർന്ന് മണ്ണാർക്കാട് നിന്നുള്ള അ​ഗ്നിശമന സേനയെത്തി വല കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.

Worker dies tragically after rope gets tangled around waist while cutting tree

Next TV

Related Stories
46 കാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി ; പ്രതി യുവതിയെ ആശുപത്രിയിലെത്തിച്ചത് ഭാര്യയെന്ന് പറഞ്ഞ്

Aug 1, 2025 03:37 PM

46 കാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി ; പ്രതി യുവതിയെ ആശുപത്രിയിലെത്തിച്ചത് ഭാര്യയെന്ന് പറഞ്ഞ്

പീഡനത്തിനുശേഷം മരിച്ചുവെന്ന് ബോധ്യപ്പെട്ടപ്പോൾ പ്രതി രക്ഷകൻ ചമഞ്ഞു യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഭാര്യ എന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ...

Read More >>
നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

Aug 1, 2025 03:06 PM

നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

ബൈക്ക് യാത്രക്കാരൻ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് ബസ് നിര്‍ത്തിയിട്ടത്....

Read More >>
പൊട്ടിക്കിടന്ന വൈദ്യുതകേബിളിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്ക്

Aug 1, 2025 11:09 AM

പൊട്ടിക്കിടന്ന വൈദ്യുതകേബിളിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്ക്

ഇവിടുത്തെ വൈദ്യുത തൂണിൽനിന്ന് സമീപത്തെ കടയിലേക്ക് കണക്‌ഷൻ കൊടുത്ത കേബിൾ പൊട്ടിക്കിടക്കുകയും ആർച്ചയുടെ കഴുത്തിൽ കേബിൾ കുരുങ്ങി സ്കൂട്ടർ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

Aug 1, 2025 10:02 AM

വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

ടന്‍ തന്നെ ബഹളം വെക്കുകയും കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയുമായിരുന്നുവെന്നും പിതാവ് പറയുന്നു.കുട്ടിയുടെ തലക്ക് പിറകിലായി...

Read More >>
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ കത്തിക്കുത്ത് ; ഒരാൾക്ക് വെട്ടേറ്റു

Aug 1, 2025 09:51 AM

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ കത്തിക്കുത്ത് ; ഒരാൾക്ക് വെട്ടേറ്റു

താക്കീത് നൽകിയിട്ടും പിൻമാറാത്തതാണ് കത്തിക്കുത്തിൽ അവസാനിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
Top Stories

News Roundup

//Truevisionall