കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ചു. കുറ്റ്യാടി വട്ടോളിയിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് ആണ് മരിച്ചത്. കുറ്റ്യാടി-വടകര സംസ്ഥാന പാതയില്‍ വട്ടോളി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. സുരേഷിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരിങ്ങണ്ണൂര്‍ സ്വദേശി യാസറാണ് കാര്‍ ഓടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് കുറ്റ്യാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. പരേതനായ ബാലന്റെയും ജാനകിയുടെയും മകനാണ് സുരേഷ്. ഭാര്യ: ബീന. മക്കള്‍: ഋതു കൃഷ്ണ, യദു കൃഷ്ണ.

A middle-aged man was hit by a car and died while crossing the road.
