കോതമംഗലം: പുതുപ്പാടി ചിറപ്പടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കോളേജ് വിദ്യാർത്ഥി മരിച്ചു. കോട്ടയം കുടുക്കാക്കുടി വീട്ടിൽ ആരോമൽ കെ സതീഷാണ് അപകടത്തിൽ മരിച്ചത്. 18 വയസ്സായിരുന്നു. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലെ ഒന്നാംവർഷ ബിസിഎ വിദ്യാർഥിയാണ് ആരോമൽ.

ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആരോമൽ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറഞ്ഞാണ് അപകടം സംഭവിച്ചത്.
Student dies tragically after losing control of bike and overturning; Kottayam native dies
