കൊച്ചി: കൊച്ചിയിൽ കഞ്ചാവുമായി യുവതി പിടിയിൽ. കർണ്ണാടക സ്വദേശിയായ ഹെമൽ പത്മജ (36)യാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽനിന്നും ആറുകിലോ കഞ്ചാവ് പിടികൂടി.

കാക്കനാട് പൊയ്ചിറഭാഗത്ത് ചിറമേൽ റോഡിൽ കാർത്തിക റസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതിജിജി ഐപിഎസ്സിൻറെ നിർദ്ദേശാനുസരണമാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്.
A woman boarded a train to Kochi to trade ganja; she was arrested with ganja.
