കോട്ടയം:ഓണ്‍ലൈൻ റമ്മി കളിച്ച് കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി. വെച്ചൂർ ഇടയാഴംവള്ളപ്പുരയ്ക്കല്‍ ബിനോയി (36) ആണു മരിച്ചത്.
കളമശേരിയില്‍ സ്വകാര്യസ്ഥാപനത്തില്‍ ഇലക്‌ട്രീഷ്യനായ ബിനോയിയെ ജോലിസ്ഥലത്തിനു സമീപം താമസിച്ചിരുന്ന സ്ഥലത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഓണ്‍ലൈൻ റമ്മിയാണ് തന്‍റെ ജീവിതം നശിപ്പിച്ചതെന്നും ഈ ചൂതാട്ടം നിർത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഇയാള്‍ എഴുതിയ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
Youth commits suicide after getting into debt while playing online rummy.
