ആലപ്പുഴ: ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരിൽ രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. മാന്നാർ ഇരമത്തൂർ ഭാഗത്ത് ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ചെന്നിത്തല സ്വദേശി ജഗൻ (23) ആണ് അപകടത്തിൽ മരിച്ചത്. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് മാന്നാർ ഇരമത്തൂർ ഭാഗത്തു വെച്ച് അപകടത്തിൽപെട്ടത്. ഇവർ ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.
One person died and five were seriously injured in a motorcycle collision.
