ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ കടലിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ചേർത്തല മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ കാരക്കാട്ട് ബെന്നിയുടെ ഭാര്യ മോളിയാണ് മരിച്ചത്. 58 വയസായിരുന്നു. ശനിയാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു.

പുലർച്ചെ 2.30 ന് ഭർത്താവ് ബെന്നിക്ക് കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് മുൻപ് ചായ ഇട്ട് കൊടുത്തിരുന്നു. രാവിലെ മകൾ ഉറക്കമുണർന്നപ്പോൾ വാതിൽ പുറത്തു നിന്നും പൂട്ടിയിട്ടിയിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം ത്യക്കുന്നപ്പുഴ കടലിൽ കണ്ടത്. പൊലീസെത്തി മൃതദേഹം കരക്കെത്തിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞത്.
Relatives identified the body found at sea.
