പറവൂർ : (piravomnews.in) ദേശീയപാത 66 മൂത്തകുന്നം–-ഇടപ്പള്ളി റോഡ് നിർമാണം പുരോഗമിക്കുന്നതിനിടെ വള്ളുവള്ളി നാലാംമൈൽമുതൽ കാവിൽനടവരെ നിർമിച്ച മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി.
വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുമ്പോഴുള്ള യാത്രാനുഭവമെന്ന് യാത്രക്കാർ പറയുന്നു. ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ഇവിടെമാത്രമാണ് മേൽപ്പാലത്തിലൂടെ വാഹനം കടത്തിവിടുന്നുള്ളൂ. വളരെവേഗത്തിലാണ് നിർമാണപ്രവർത്തനങ്ങൾ മുന്നേറുന്നത്.
ഇവിടെ 63 ശതമാനം നിർമാണം പൂർത്തിയായതായി നിർമാണച്ചുമതലയുള്ള ഓറിയന്റൽ സ്ട്രക്‌ചറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതർ പറഞ്ഞു. 2026 മേയിൽ റോഡ് പൂർത്തിയാക്കാനാണ് നീക്കം. മഴക്കാലത്തിനുശേഷം ടാറിങ്ങിനുള്ള നടപടി സജീവമാകും.
National Highway 66; Vehicles allowed to pass through the Valluvalli Kavilnada flyover
