വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e

കൊൽക്കത്ത: പ്രദേശവാസികൾ പ്രകോപിപ്പിച്ചതിന് പിന്നാലെ ജെസിബിക്കുനേരെ ആക്രമിച്ചു കാട്ടാന. ഫെബ്രുവരി ഒന്നിന് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഡാംഡിം പ്രദേശത്തായിരുന്നു സംഭവം നടന്നത്. അപൽചന്ദ് വനത്തിൽ നിന്ന് ഭക്ഷണം തേടി ആന ഇറങ്ങിയപ്പോഴായിരുന്നു സംഭവം. നാട്ടുകാർ ആനയെ ഉപദ്രവിക്കുകയും ഓടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതോടെ കാഴ്ചക്കാരെയും നിർമ്മാണ ഉപകരണങ്ങളെയും സമീപത്തെ വാച്ച് ടവറിനെയും പ്രകോപിതനായ ആന ലക്ഷ്യമിടുകയായിരുന്നു.
ഇതിനിടെ ആന സമീപത്തുണ്ടായിരുന്ന ജെസിബി യന്ത്രത്തിന് നേരെ പാഞ്ഞടക്കുകയായിരുന്നു ആനയെ പ്രതിരോധിക്കാനായി ജെസിബിയുടെ കൈ ഉപയോഗിച്ച് ഡ്രൈവർ ആനയെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ആനയുടെ അടുത്തേക്ക് കാഴ്ചക്കാർ പാഞ്ഞെത്തുന്നതും ആന പിന്തിരിയുന്നതും കാണാം. ആനയുടെ മസ്തകത്തിലും തുമ്പിക്കൈയിലും പരിക്കേറ്റതായും മറ്റാർക്കും പരിക്കില്ലെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ കാട്ടാനയെ പ്രകോപിച്ചതിന് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജെസിബി യന്ത്രവും പൊലീസ് പിടിച്ചെടുത്തു.
JCB machine clashes with wild elephant
