തൃപ്പൂണിത്തുറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

തൃപ്പൂണിത്തുറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
Jan 4, 2025 06:54 PM | By Jobin PJ

കൊച്ചി: തൃപ്പൂണിത്തുറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ എസ്. എൻ. ജങ്ഷന് സമീപം കോൺവെൻ്റ് റോഡിൽ വാരിയംപുറം പുന്നവയലിൽ വീട്ടിൽ ജീവൻ (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി വീടിന് പുറത്ത് ആരെയും കാണാത്തതിനാൽ ശനിയാഴ്ച ഉച്ചയോടെ അയൽവാസികളടക്കം ചേർന്ന് പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതിൽ പൊളിച്ച് പൊലീസ് അകത്തുകയറി. ഈ സമയത്ത് ജീവനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ജീവൻ വിവാഹിതനാണെങ്കിലും ഭാര്യയും മകളും പിണങ്ങി മാറി താമസിക്കുകയാണ്. തൃപ്പൂണിത്തുറയിലെ വീട്ടിൽ ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പോലീസ് തുടർനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്ഥിരം മദ്യപിക്കുന്നയാളാണ് ജീവനെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

A young man was found dead in Tripunithura.

Next TV

Related Stories
 #Keralaschoolkalolsavam2025 | കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്.

Jan 6, 2025 07:10 PM

#Keralaschoolkalolsavam2025 | കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായാണ് കാസർഗോഡ് കാഞ്ഞങ്ങോട് ബല്ല ഈസ്റ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സിനാഷ...

Read More >>
#keralaschoolkalolsavam2025 | ചൂരൽമലയുടെ ദുരന്തം ഹൃദയത്തിലേറ്റി ശ്രീയ ചുവടുവെച്ചു

Jan 6, 2025 06:30 PM

#keralaschoolkalolsavam2025 | ചൂരൽമലയുടെ ദുരന്തം ഹൃദയത്തിലേറ്റി ശ്രീയ ചുവടുവെച്ചു

ചൂരൽമല നിവാസികൾ അനുഭവിച്ച ദുരന്തത്തിന്റെ വേദന ഹൃദയത്തിലേറ്റി. അത് നൃത്തത്തെ ഏറെ സഹായിച്ചെന്ന് ശ്രീയ പറഞ്ഞു....

Read More >>
 #keralaschoolkalolsavam2025 | ഉണർവിന് അഭിമാനിക്കാം ; കലോത്സവ വേദിയിൽ ഗോത്രകലകൾക്ക് പ്രിയമേറുന്നു

Jan 6, 2025 06:25 PM

#keralaschoolkalolsavam2025 | ഉണർവിന് അഭിമാനിക്കാം ; കലോത്സവ വേദിയിൽ ഗോത്രകലകൾക്ക് പ്രിയമേറുന്നു

ഗോത്ര കലകൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമാക്കണമെന്നുള്ള നിരന്തരമായ ആവശ്യത്തിന് ഒടുവിലാണ് ഈ കലാരൂപങ്ങൾ സ്കൂൾ കലോത്സവത്തിന്റെ...

Read More >>
മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.

Jan 6, 2025 06:14 PM

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു....

Read More >>
#keralaschoolkalolsavam2025 | ശാസ്ത്രീയ സംഗീതത്തിൽ യദു കൃഷ്ണക്ക് എ ഗ്രേഡ്

Jan 6, 2025 05:39 PM

#keralaschoolkalolsavam2025 | ശാസ്ത്രീയ സംഗീതത്തിൽ യദു കൃഷ്ണക്ക് എ ഗ്രേഡ്

ഗുരുവായൂർ വാദ്യനിലയത്തിൽ നിന്നും യദു ശാസ്ത്രീയ സംഗീതത്തിലും നാദസ്വരത്തിലും കലാ പഠനം തുടരുകയാണ്....

Read More >>
 കൂത്താട്ടുകുളം ഗവണ്മെന്റ് ഹോസ്പിറ്റൽ അഴിമതി വിജിലൻസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി യുടെ പ്രതിഷേധ മാർച്ച്‌.

Jan 6, 2025 05:18 PM

കൂത്താട്ടുകുളം ഗവണ്മെന്റ് ഹോസ്പിറ്റൽ അഴിമതി വിജിലൻസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി യുടെ പ്രതിഷേധ മാർച്ച്‌.

ഒരു കോടി എഴുപത്തൊമ്പത് ലക്ഷത്തിന്റെ നിർമ്മാണ പ്രവർത്തിയിൽ അഴിമതി ഉണ്ടെന്ന് ബിജെപി ആണ് കണ്ടെത്തിയത്....

Read More >>
Top Stories