തൃശൂര്‍: പത്തു വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 130 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് ചാവക്കാട് അതിവേഗ സ്‌പെഷല്‍ കോടതി. ഒരുമനയൂര്‍ മൂത്തമാവ് മാങ്ങാടി വീട്ടില്‍ സജീവ (56) നെയാണ് ശിക്ഷിച്ചത്. 8,75,000 രൂപ പിഴയും അടയ്ക്കാത്ത പക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കണം.
2023 ഏപ്രിലിലാണ് കേസിനു ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചാവക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതുകൂടാതെ പ്രതിക്കെതിരെ വേറെ രണ്ടു പോക്‌സോ കേസുകളും സ്റ്റേഷനില്‍ നിലവിലുണ്ട്.
A ten-year-old boy was sexually assaulted; 130 years rigorous imprisonment and fine for the accused.