മന്ത്രി വാഹനത്തിന് സൈഡ് നൽകിയില്ല; താലൂക്ക് സർവേയർക്കും മകനുമെതിരെ കേസ്.

മന്ത്രി വാഹനത്തിന് സൈഡ് നൽകിയില്ല; താലൂക്ക് സർവേയർക്കും മകനുമെതിരെ കേസ്.
Jan 4, 2025 12:55 PM | By Jobin PJ

വയനാട്: പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയായ ഒ ആർ കേളുവിന്റെ പൈലറ്റ് വാഹനത്തിന് വഴി മാറികൊടുക്കാത്തതിന് താലൂക്ക് സർവേയർക്കും മകനുമെതിരെ കേസ്. കേളകത്തെ താലൂക്ക് സർവേയർ പ്രീത് വർഗീസ്, മകൻ അതുൽ എന്നിവർക്കെതിരെയാണ് കേളകം പൊലീസ് കേസെടുത്തത്. ബോയ്സ് ടൗൺ- പാൽചുരം റോഡിലായിരുന്നു സംഭവം. താരതമ്യേന വീതി കുറഞ്ഞ റോഡായ ഇവിടം മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് സൈഡ് കൊടുത്തില്ല എന്നും, വാഹനത്തിന് കടന്നുപോകാനാകാതെ മാർഗ്ഗതടസം സൃഷ്ടിച്ചെന്നും, ഭീഷണിപ്പെടുത്തുയെന്നുമാണ് എഫ്‌ഐആർ. ഭാരതീയ ന്യായ് സംഹിതയിലെ 126 (2), 285 , കേരള പൊലീസ് നിയമത്തിലെ 117(ഇ) എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കേളകത്തുനിന്ന് വയനാട്ടിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് മന്ത്രിയുടെ കാറിന് ഇരുവരും സൈഡ് നൽകാതെ വന്നത്. വീതികുറഞ്ഞ റോഡായിരുന്നതിനാൽ എതിർദിശയിൽ നിന്ന് വാഹനങ്ങൾ വന്നെന്നും അതിനാലാണ് സൈഡ് നൽകാൻ കഴിയാതെയിരുന്നതുമെന്നുമാണ് പ്രീത് വർഗീസും, മകൻ അതുലും പറയുന്നത്. വാഹനങ്ങൾ കടന്നുപോയ ശേഷം പൈലറ്റ് വാഹനത്തിലെ എസ് ഐ അസഭ്യം പറഞ്ഞതും മകൻ പേടിച്ചുവിറച്ചു. തുടർന്ന് താൻ വണ്ടിയെടുക്കാൻ വേണ്ടിയാണ് കാറിൽ നിന്ന് ഇറങ്ങിയതെന്നും മന്ത്രി ആണ് കാറിൽ ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്നും പ്രീത് വർഗീസ് പറയുന്നു. ഹൃദയസംബന്ധമായ അസുഖമുള്ളയാളാണ് പ്രീത്. വീതി കുറഞ്ഞ ചുരം റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്.

The minister did not give side to the vehicle; Case against Taluk Surveyor and his son.

Next TV

Related Stories
31 വർഷങ്ങൾക്കു ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമം.

Jan 6, 2025 01:55 PM

31 വർഷങ്ങൾക്കു ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമം.

സംഗമത്തിൽ അറുപതോളം പൂർവ്വ വിദ്യാർത്ഥികളും 13 അധ്യാപകരും പങ്കെടുത്തു ....

Read More >>
#keralaschoolkalolsavam2025 | ഗസലിൽ അലിഞ്ഞ് വേദികൾ; വിസ്മയ പ്രകടനവുമായി അസ്ന നിസാം

Jan 6, 2025 01:34 PM

#keralaschoolkalolsavam2025 | ഗസലിൽ അലിഞ്ഞ് വേദികൾ; വിസ്മയ പ്രകടനവുമായി അസ്ന നിസാം

കൈരളി ടിവിയിലെ പട്ടുറുമാൽ സീസൺ പന്ത്രണ്ടിലെ വിന്നറും ഫ്ലോവേഴ്സ് ടോപ് സിംഗർ സീസൺ ടു റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റും കൂടിയാണ് ഈ...

Read More >>
#keralaschoolkalolsavam2025 | കരിയും കരി മരുന്നും ഇല്ലാതായാൽ ; ദിയ ദയാനന്ദന് കാർട്ടൂണിൽ എ ഗ്രേഡ്

Jan 6, 2025 12:11 PM

#keralaschoolkalolsavam2025 | കരിയും കരി മരുന്നും ഇല്ലാതായാൽ ; ദിയ ദയാനന്ദന് കാർട്ടൂണിൽ എ ഗ്രേഡ്

"കരിയും കരി മരുന്നും ഇല്ലാതായാൽ " എന്ന വിഷയത്തിൽ കാർട്ടൂൺ മത്സരത്തിൽ ദിയാ ദയാനന്ദൻ എ ഗ്രേഡ് നേടി....

Read More >>
#keralaschoolkalolsavam2025 | പാട്ട് വീടിന് അറേബ്യൻ ഈണവും വൈഗയ്ക്ക് ഗുരുവായി ഫൗസിയും

Jan 6, 2025 11:36 AM

#keralaschoolkalolsavam2025 | പാട്ട് വീടിന് അറേബ്യൻ ഈണവും വൈഗയ്ക്ക് ഗുരുവായി ഫൗസിയും

ഓരോ വാക്കിൻ്റെയും ഉച്ചാരണത്തിൽ ഉള്ള പ്രത്യേകതകളും പരിശ്രമത്തിലൂടെ സ്വായത്തമാക്കി. കലോത്സവ വേദികൾക്ക് പുറമേ സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധേയയാണ്...

Read More >>
Top Stories