തിരുവനന്തപുരം: 17 വർഷമായി തിരുവനന്തപുരം കാരിയാണ് മീര. 12 വർഷമായി സ്റ്റെഫിയും കേരളത്തിൽ തന്നെയുണ്ട്. ഇരുവരും അമേരിക്ക, ജർമ്മൻ പൗരത്വം ഉള്ളവരാണ് . എന്നാൽ ഇന്ന് മനസ്സുകൊണ്ട് ഇവർ കേരളത്തെ വളരെയധികം സ്നേഹിക്കുന്നു. അതിലുപരി കേരളീയരിൽ ഒരാളായി ജീവിക്കുന്നു.
ഇരുവരും ആദ്യമായാണ് ഒരു കലോത്സവ വേദിയിൽ എത്തുന്നത്. കേരളത്തെയും കേരളീയരെയും അതിലുപരി കേരള സംസ്കാരത്തെയും ഇരുവരും നെഞ്ചോട് ചേർക്കുന്നു.ശാസ്ത്രീയ നൃത്തത്തെയും ശാസ്ത്രീയ സംഗീതത്തെയും കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു വേദിയിൽ നേരിട്ട് കാണുന്നത്. തിരുവനന്തപുരം ആനയറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈസ വിശ്വ പ്രജന ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നവരാണ് ഇരുവരും. സ്വാമിയുടെ ഈ ആശയങ്ങൾ പിന്തുടരുകയും ട്രസ്റ്റിന്റെ കീഴിലുള്ള എജുക്കേഷൻ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരുമാണ്. ദേശ ഭാഷാ മത വ്യത്യാസത്തെക്കാൾ ഉപരി മനുഷ്യർ എന്ന പൊതുവായ തത്വത്തിൽ വിശ്വസിക്കുന്നവരാണ്. അതിനാൽ കേരളീയരുടെ വ്യത്യസ്തമായ ജീവിതശൈലിയും വിശ്വാസങ്ങളും ഭാഷയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.
കലോത്സവം പോലുള്ള കൂട്ടായ്മകളും പ്രവർത്തനങ്ങളും നേരിട്ട് മനസ്സിലാക്കുവാനും കലാപരമായ വ്യത്യാസങ്ങളെ കുറിച്ച് പഠിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇരുവരും കലോത്സവ വേദി സന്ദർശിച്ചത്.
ഈസാ ട്രസ്റ്റിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തോട് ചേർന്ന് നടക്കുന്ന പുസ്തകോത്സവത്തിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്.
ജർമ്മനിയും കേരളവും തമ്മിലുള്ള സാമ്യത ഇരു ദേശങ്ങളിലെയും മനുഷ്യർ പരസ്പരം ഇടപഴകുന്ന രീതിയാണെന്ന് സ്റ്റെഫി പറയുന്നു. ഈസ ട്രസ്റ്റിന്റെ "ഗ്ലോബൽ എഡ്യൂക്കേഷൻ പോളിസി ഫോർ ടോട്ടൽ കോൺഷ്യസ്നസ്" എന്ന പുസ്തകം ട്രൂ വിഷൻ മീഡിയ പ്രവർത്തകർക്ക് സമ്മാനിച്ചാണ് ഇരുവരും കലോത്സവവേദി വിട്ടത്.
The arts festival is a new experience for Mira, who is American, and Steffi, who is German