തിരുവനതപുരം:സംസ്ഥാനം സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം ഗസലിലും ഒപ്പനയിലും എ ഗ്രേഡ് നേടി ദേവനന്ദ എം.എസ്. കോഴിക്കോട് റഹ് മാനിയ ഹയർ സെക്കന്റ്റി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. ഓരോ രാവിലും ഗസൽ മെഹ്ഫിലുകളിൽ മയങ്ങുന്ന നഗരമായ കോഴിക്കോട് നിന്നുമാണ് ദേവനന്ദ തലസ്ഥാന നഗരിയിൽ എത്തുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ഗസൽ ആലാപനത്തിൽ ദേവനന്ദ വിജയവുമായി മടങ്ങുന്നത്. റിയാലിറ്റി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായ ദേവനന്ദ ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ ടു ഫൈനലിസ്റ്റാണ്. ഇത്തവണ കോഴിക്കോട് ജില്ലയിൽ നിന്നും ഗസലിൽ അപ്പീലിലൂടെ വന്നാണ് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയത്. ഉസ്താദ് ഫയാസ് ഖാന് കീഴിൽ ഹിന്ദുസ്ഥാനി സംഗീതം പരിശീലിക്കുന്നു. ഗസൽ ഗുരു കോഴിക്കോട് നോബി സെൻ്റക്സും, തബല വായിച്ചത് ഷാജി ഗംഗാധരന് കീഴിലുമാണ്. തുടർന്നും ഹിന്ദുസ്ഥാനി സംഗീതത്തിൽ മുന്നോട്ടു പോകുവാനാണ് ദേവനന്ദയുടെ ആഗ്രഹം. കഴിഞ്ഞ വർഷം മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടിയിരുന്നു.
Indrajalam Tirth Devananda in ghazal; Success for the native of Kozhikode who is mesmerized by ghazal mehfils