#theft | വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തിയ കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി

#theft | വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തിയ കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി
Jan 4, 2025 09:00 AM | By Amaya M K

തിരുവനന്തപുരം : (piravomnews.in) വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തിയ കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി. 

ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ചെമ്പൂര് പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് മാസം ഗർഭിണിയായ പാർവതിയും മാതാവും കുഞ്ഞുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

വീടിന്റെ പിൻവാതിൽ തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാവ് പാർവതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെയാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാർവതിയും മാതാവും അറിയുന്നത്.

ആർമി ഉദ്യോഗസ്ഥനായ ഭർത്താവ് സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം നടന്നതെന്നതിനാൽ പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാൻ ശ്രമിച്ചു. ഇതോടെ, മോഷ്ടാവിൻ്റെ ഭീഷണിയെ തുടർന്ന് പാർവതി കഴുത്തിൽ കിടന്ന രണ്ട് പവൻ തൂക്കമുള്ള മാല നൽകി.

ഒപ്പം അലമാരയിൽ ഉണ്ടായിരുന്ന മാതാവിന്റെ അരപ്പവൻ വരുന്ന മാലയും കവർന്ന കള്ളൻ മുറി മുഴുവൻ അരിച്ചു പെറുക്കി. എന്നാൽ ഒന്നും ലഭിക്കാതിരുന്ന മോഷ്ടാവ് കൂടുതൽ എന്തെങ്കിലും ലഭിക്കുമോ എന്നറിയാൻ ഇരുവരെയും ഭീഷണിപ്പെടുത്തിയെങ്കിലും മറ്റൊന്നും ലഭിച്ചില്ല.

അതേസമയം കെട്ടുതാലിയാണ് തിരികെ നൽകണമെന്ന് അപേക്ഷിച്ചതോടെ താലി ഊരി നൽകിയാണ് മോഷ്ടാവ് കടന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന് പാർവതി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. പ്രതിയെ തിരിച്ചറിയാനായില്ലെന്നും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

The #thief who came to steal the #necklace of the housewife #entered with the necklace but returned the #plate

Next TV

Related Stories
#keralaschoolkalolsavam2025 | കരിയും കരി മരുന്നും ഇല്ലാതായാൽ ; ദിയ ദയാനന്ദന് കാർട്ടൂണിൽ എ ഗ്രേഡ്

Jan 6, 2025 12:11 PM

#keralaschoolkalolsavam2025 | കരിയും കരി മരുന്നും ഇല്ലാതായാൽ ; ദിയ ദയാനന്ദന് കാർട്ടൂണിൽ എ ഗ്രേഡ്

"കരിയും കരി മരുന്നും ഇല്ലാതായാൽ " എന്ന വിഷയത്തിൽ കാർട്ടൂൺ മത്സരത്തിൽ ദിയാ ദയാനന്ദൻ എ ഗ്രേഡ് നേടി....

Read More >>
#keralaschoolkalolsavam2025 | പാട്ട് വീടിന് അറേബ്യൻ ഈണവും വൈഗയ്ക്ക് ഗുരുവായി ഫൗസിയും

Jan 6, 2025 11:36 AM

#keralaschoolkalolsavam2025 | പാട്ട് വീടിന് അറേബ്യൻ ഈണവും വൈഗയ്ക്ക് ഗുരുവായി ഫൗസിയും

ഓരോ വാക്കിൻ്റെയും ഉച്ചാരണത്തിൽ ഉള്ള പ്രത്യേകതകളും പരിശ്രമത്തിലൂടെ സ്വായത്തമാക്കി. കലോത്സവ വേദികൾക്ക് പുറമേ സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധേയയാണ്...

Read More >>
#accident | കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; 4 പേർക്കു ഗുരുതര പരുക്ക്

Jan 6, 2025 11:33 AM

#accident | കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; 4 പേർക്കു ഗുരുതര പരുക്ക്

മഞ്ഞപ്പെട്ടിയിൽ നിന്നു പറവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാറാണു സിമിലിയ ഭാഗത്ത് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചത്. ഉടനെ ഓടിക്കൂടിയ...

Read More >>
#fire | ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ പുക ശ്വസിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം

Jan 6, 2025 11:06 AM

#fire | ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ പുക ശ്വസിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം

ഇതിന് പിന്നാലെ മറ്റുള്ളവരെല്ലാം പുറത്തേക്ക് ഓടിയെങ്കിലും 11കാരി വീടിന് ഉള്ളിൽ അകപ്പെടുകയായിരുന്നു. പുക ശ്വസിച്ചുണ്ടായ ശ്വാസതടസമാണ് കുട്ടിയുടെ...

Read More >>
#arrest | സിപിഎം പ്രവര്‍ത്തകന്റെ ബസ് തകര്‍ത്ത കേസ്; മൂന്ന് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Jan 6, 2025 10:58 AM

#arrest | സിപിഎം പ്രവര്‍ത്തകന്റെ ബസ് തകര്‍ത്ത കേസ്; മൂന്ന് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഈ സംഭവത്തില്‍ നഗരസഭാ കൗണ്‍സിലറുള്‍പ്പെടെ രണ്ട് സി.പി.എം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ശ്രീജിത്തിന്റെ...

Read More >>
Top Stories