തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കഥകളി സംഗീതത്തിൽ എ ഗ്രേഡ് നേടി കണ്ണൂർ ചെറുകുന്ന് ബോയ്സ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ അനികേത് രാജ. ഏഴാം ക്ലാസ് മുതൽ കഥകളി സംഗീതം പഠിച്ചു വരികയാണ് ഈ കൊച്ചു മിടുക്കൻ. തുടർച്ചയായി രണ്ടാം തവണയാണ് അനികേതിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിക്കുന്നത്. കലാനിലയം ഹരി മാഷിന്റെ ശിക്ഷണത്തിലാണ് അനികേത് കഥകളി സംഗീതം അഭ്യസിക്കുന്നത്. കിർമ്മീര വധത്തിലെ ജയരുചിര എന്ന പദം ചൊല്ലിയാണ് പ്രതിഭ ഈ നേട്ടം കൈവരിച്ചത്. കഥകളി സംഗീതം കൂടാതെ ക്ലാസിക്കൽ മ്യൂസിക്, മൃദംഗം,ചെണ്ട എന്നിവയും അഭ്യസിക്കുന്നുണ്ട്. കോട്ടയ്ക്കൽ കോവിലകത്തെ പ്രകാശ് രാജയുടെയും ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മഞ്ജുളവർമ്മയുടെയും മകനാണ് അനികേത് രാജ.
A grade for Aniket Raja in Kathakali music