#arrest | സിപിഎം പ്രവര്‍ത്തകന്റെ ബസ് തകര്‍ത്ത കേസ്; മൂന്ന് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

#arrest | സിപിഎം പ്രവര്‍ത്തകന്റെ ബസ് തകര്‍ത്ത കേസ്; മൂന്ന് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Jan 6, 2025 10:58 AM | By Amaya M K

ആറ്റിങ്ങല്‍: (piravomnews.in) സി.പി.എം. പ്രവര്‍ത്തകനും ഡി.വൈ.എഫ്.ഐ. മേലാറ്റിങ്ങല്‍ മേഖലാ മുന്‍ പ്രസിഡന്റുമായ മേലാറ്റിങ്ങല്‍ കാര്‍ത്തികയില്‍ ശ്രീജിത്തിന്റെ ടൂറിസ്റ്റ് ബസ് തകര്‍ത്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. 

വര്‍ക്കല ചെറുന്നിയൂര്‍ അയന്തി ജങ്ഷന് സമീപം പുന്നവിള വീട്ടില്‍ എസ്. സജു (25), ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ ചന്ദനക്കാട്ടില്‍ വീട്ടില്‍ എസ്. ജിഷ്ണുജിത്ത് (30), കിഴുവിലം മാമം പറക്കാട്ടുവീട്ടില്‍ എ. അലിന്‍കുമാര്‍ (ഉണ്ണി-35) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 12.45 ഓടെയാണ് ആക്രമണം നടന്നത്.

ശ്രീജിത്തിന്റെ വീടിനുസമീപം വാഹനങ്ങളിലെത്തിയവര്‍ വീട്ടിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞതിനുശേഷം ബസിന്റെ ചില്ലുകള്‍ ആയുധങ്ങളുപയോഗിച്ച് തകര്‍ക്കുകയായിരുന്നു. 1,25,000 രൂപയുടെ നഷ്ടം ഉണ്ടായതായി ശ്രീജിത്ത് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ആര്‍.എസ്.എസ്. ചിറയിന്‍കീഴ് താലൂക്ക് കാര്യവാഹ് കാട്ടുംപുറം കടുവയില്‍ എസ്.പി. ഭവനില്‍ ആനന്ദ് രാജിനെ (40) ഒരു സംഘം വീടുകയറി മര്‍ദിക്കുകയും വീടും കടയും തല്ലിത്തകര്‍ക്കുകയും ചെയ്തു.

ഈ സംഭവത്തില്‍ നഗരസഭാ കൗണ്‍സിലറുള്‍പ്പെടെ രണ്ട് സി.പി.എം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ശ്രീജിത്തിന്റെ വീടും വാഹനവും ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

#CPM #worker's bus #vandalized #case; Three RSS. #Activists #arrested

Next TV

Related Stories
ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ; ഡോ. വി നാരായണനെ ചെയർമാൻ ആയി നിയമിച്ചു.

Jan 7, 2025 11:51 PM

ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ; ഡോ. വി നാരായണനെ ചെയർമാൻ ആയി നിയമിച്ചു.

കന്യാകുമാരി നാഗർകോവിൽ സ്വദേശിയായ ഡോ നാരായണൻ സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച...

Read More >>
#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

Jan 7, 2025 07:52 PM

#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

മീൻ കച്ചവടക്കാരനായ ഉണ്ണികൃഷ്ണൻ പെട്ടി ഓട്ടോറിക്ഷയിൽ മീനെടുക്കാനായി ചേറ്റുവയിലേക്ക് പോകുന്ന വഴിയാണ് അപകടം...

Read More >>
 #keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി.

Jan 7, 2025 05:49 PM

#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി.

ജില്ലാ തലത്തിൽ വിജയിയായ ടീമിനെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്....

Read More >>
#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ.

Jan 7, 2025 12:48 PM

#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ.

ഓരോ കുട്ടിയിലും നൈസർഗികമായ കഴിവുകൾ ഉണ്ട്. അത് കൃത്യമായ പിന്തുണ നല്കി വളർത്തിയെടുത്താൽ അവരിൽ ക്രിമിനൽ സ്വഭാവം വളരുന്നത് തടയാൻ സാധിക്കും എന്ന ആശയം...

Read More >>
സിനിമയുടെ ലൊക്കേഷൻ പരിശോധനക്കിടെ ആർട്ട് ഡയറക്ടർ ചതുപ്പിൽ കുടുങ്ങി.

Jan 7, 2025 12:15 PM

സിനിമയുടെ ലൊക്കേഷൻ പരിശോധനക്കിടെ ആർട്ട് ഡയറക്ടർ ചതുപ്പിൽ കുടുങ്ങി.

വൈപ്പിൻ എൽഎൻജി ടെർമിനലിന് മുന്നിലുള്ള പൈലിംഗ് ചെളി നിറഞ്ഞ ചതുപ്പിലാണ് താഴ്ന്നത്....

Read More >>
അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ.

Jan 7, 2025 12:09 PM

അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ.

അമ്മുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു....

Read More >>
Top Stories