തിരുവനന്തപുരം :സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സംസ്കൃത കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്കൂൾ വിഭാഗം സംസ്കൃതം കഥാരചന മത്സരത്തിൽ ആദ്യ തവണയിൽ തന്നെ എ ഗ്രേഡ് എന്ന നേട്ടം കൈവരിക്കാൻ ദേവപ്രിയക്ക് കഴിഞ്ഞു. മലപ്പുറം മന്നം സ്മാരക എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവപ്രിയ.
സംസ്കൃത ഭാഷയിൽ പ്രാവീണ്യം നേടിക്കൊണ്ടിരിക്കുന്ന ദേവപ്രിയ "വിശ്വാസം ഏവ സർവ്വ"മെന്ന വിഷയത്തിലാണ് കഥ രചിച്ചത്. കൃഷിവകുപ്പിൽ ജോലിചെയ്യുന്ന ദേവാനന്ദിന്റെയും ദിവ്യയുടെയും മകളാണ് ദേവപ്രിയ.പി
Sanskrit Story Writing; Devpriya gets A grade in maiden competition