കൂത്താട്ടുകുളം: കൂത്താട്ടുകുളം പാലാ റോഡിൽ മാരുതി ജംഗ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് യുവാക്കൾക്ക് പരിക്ക്. എയർപോർട്ടിൽ നിന്ന് കോട്ടയം കറുകച്ചാലിന് പോകുകയായിരുന്ന ബെൻസ് കാറിലേക്ക് മംഗലത്തുതാഴം ഭാഗത്തുനിന്ന് എത്തിയ മാരുതി ആൾട്ടോ കാർ തെറ്റായ ദിശയിൽ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കാറിലെ യാത്രക്കാർക്കാണ് പരിക്ക് സംഭവിച്ചത്. പാലക്കുഴ മഞ്ഞക്കര അനന്തു ശശി (26) പൂവക്കുളം വാരപ്പുറത്ത് അശ്വിൻ (28), ഉഴവൂർ അരുമ്മക്കൽ അമൽ (25), വെളിയന്നൂർ ചെറുവീട്ടിൽ അക്ഷയി (24), അരീക്കര അനന്താനത്ത് അമൽ ഷിബു (25), മോനിപ്പിളി കരോട്ടുവീട്ടിൽ അനീറ്റൊ (25), എന്നിവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Six youths were injured in a car collision on the Koothattukulam Pala road.