#piravom | പാമ്പാക്കുട പഞ്ചായത്തിൽ പ്രസിഡന്റും കോൺഗ്രസ്‌ അംഗവും ഏറ്റുമുട്ടി

#piravom | പാമ്പാക്കുട പഞ്ചായത്തിൽ പ്രസിഡന്റും കോൺഗ്രസ്‌ അംഗവും ഏറ്റുമുട്ടി
Dec 30, 2024 09:47 AM | By Amaya M K

പിറവം : (piravomnews.in) പാമ്പാക്കുട പഞ്ചായത്തിൽ പ്രസിഡന്റും കോൺഗ്രസ്‌ അംഗവും ഏറ്റുമുട്ടി. ശനിയാഴ്‌ച ചേർന്ന പഞ്ചായത്ത്‌ കമ്മിറ്റിക്കിടെ കോൺഗ്രസിലെ ശ്രീകാന്ത് നന്ദനും പഞ്ചായത്ത്‌ അംഗം ജിനു സി ചാണ്ടിയും തമ്മിലായിരുന്നു കൈയാങ്കളി.

അരീക്കൽ ഫെസ്റ്റ് സംബന്ധിച്ച തർക്കമാണ് അടിയിലെത്തിയത്‌. പ്രസിഡന്റ്‌ നേരിട്ട് ഫെസ്‌റ്റിന്റെ നടത്തിപ്പുചുമതല നിർവഹിച്ചത് ജിനു സി ചാണ്ടി ചോദ്യംചെയ്തു.

ഇതോടെ പരസ്പരമുള്ള ചീത്തവിളിതുടങ്ങി. കമ്മിറ്റി അവസാനിക്കുന്ന സമയത്ത് പ്രസിഡന്റ്‌ ജിനുവിന്റെ കഴുത്തിന് പിടിച്ചതോടെ മറ്റ് അംഗങ്ങൾ ഇടപെട്ട് വിടുവിച്ചു.

കോൺഗ്രസിലെയും യുഡിഎഫിലെയും തർക്കത്തെ തുടർന്ന്‌ മൂന്നുമാസംമുമ്പ് പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ കോൺഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡന്റ്‌ ജേക്കബ് വിഭാഗത്തിലെ രാധ നാരായണൻകുട്ടി എന്നിവർ രാജിവച്ചിരുന്നു.

ജിനു സി ചാണ്ടിയെ ഒഴിവാക്കി പുതുമുഖമായ ശ്രീകാന്തിനെയാണ് പ്രസിഡന്റാക്കിയത്. വൈസ് പ്രസിഡന്റ്‌ സ്ഥാനവും കോൺഗ്രസ് ഏറ്റെടുത്തു.

ഇതോടെ കോൺഗ്രസിലെ ഒരു വിഭാഗവും ജേക്കബ് ഗ്രൂപ്പിലെ ഒരു വിഭാഗവും ഔദ്യോഗിക നേതൃത്വത്തിന് എതിരായി. പുറത്തായ മുൻ വൈസ് പ്രസിഡന്റ്‌ രാധ നാരായണൻകുട്ടി ജിനുവിനെയാണ്‌ പിന്തുണയ്‌ക്കുന്നത്‌.

ഐ ഗ്രൂപ്പിലെതന്നെ അധികാരത്തർക്കമാണ്‌ ഇപ്പോൾ അടിപിടിയിലേക്കെത്തിച്ചത്‌. കോൺഗ്രസ് രണ്ടു പാനലായി മത്സരിച്ച പാമ്പാക്കുട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമതര്‍ വിജയിച്ചിരുന്നു.

#President and #member #clashed in Pampakuda #panchayat

Next TV

Related Stories
#injury |  ഫ്ലവർ ഷോയ്ക്കിടയിലും അധികൃതരുടെ ഗുരുതര വീഴ്ച ; കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു

Jan 2, 2025 08:03 PM

#injury | ഫ്ലവർ ഷോയ്ക്കിടയിലും അധികൃതരുടെ ഗുരുതര വീഴ്ച ; കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു

സ്വയം വാഹനം വിളിച്ചാണ് ആശുപത്രിയിൽ പോയത്. കൈയ്ക്ക് ഒടിവുണ്ട്, ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചതായും ബിന്ദു...

Read More >>
#composting | ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി

Jan 2, 2025 08:46 AM

#composting | ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി

പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാന്റ്‌ നിർമാണം പ്രിൻസിപ്പൽ അനൂപ് സോമരാജ് ഉദ്ഘാടനം...

Read More >>
#udf | യുഡിഎഫ്‌ പഞ്ചായത്ത്‌ അംഗത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Jan 2, 2025 08:39 AM

#udf | യുഡിഎഫ്‌ പഞ്ചായത്ത്‌ അംഗത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

വിനയനെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് വാർഡ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക്‌ പരാതി...

Read More >>
#carnival | മലയാറ്റൂർ  മൊഗാ കാർണിവൽ സമാപിച്ചു

Jan 2, 2025 08:29 AM

#carnival | മലയാറ്റൂർ മൊഗാ കാർണിവൽ സമാപിച്ചു

110 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്ക് ചുറ്റും 10,024 നക്ഷത്രങ്ങളും തെളിച്ചിരുന്നു. ക്രിസ്‌മസ്‌ ദിനത്തിലാണ്‌ കാർണിവൽ...

Read More >>
#piravom | പിറവത്ത്‌ പെരുന്നാളിന്‌ കൊടിയേറ്റി

Jan 2, 2025 08:19 AM

#piravom | പിറവത്ത്‌ പെരുന്നാളിന്‌ കൊടിയേറ്റി

അഞ്ചിന്‌ വൈകിട്ട് അഞ്ചിന് പ്രക്ഷിണം പേപ്പതി ചാപ്പലിൽനിന്ന്‌ ആരംഭിച്ച് പള്ളിയിൽ സമാപിക്കും. പ്രധാന പെരുന്നാൾ ദിവസമായ ആറിന് ദനഹ ശുശ്രൂഷ, ടൗൺ ചുറ്റി...

Read More >>
കൊച്ചി എൻസിസി ക്യാമ്പിലെ സംഘർഷം രണ്ട് പേർ അറസ്റ്റിൽ.

Dec 31, 2024 12:21 PM

കൊച്ചി എൻസിസി ക്യാമ്പിലെ സംഘർഷം രണ്ട് പേർ അറസ്റ്റിൽ.

കേരള- 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ലെഫ്റ്റനന്‍റ് കർണയിൽ സിങ്ങിനാണ്...

Read More >>
Top Stories