ഉദയംപേരൂർ : (piravomnews.in) സ്കൂളുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ് പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഉദയംപേരൂർ പഞ്ചായത്ത്.
പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാന്റ് നിർമാണം പ്രിൻസിപ്പൽ അനൂപ് സോമരാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം എ എസ് കുസുമൻ, അനിൽ കെ സുധാകരൻ എന്നിവർ സംസാരിച്ചു.തുമ്പൂർമുഴി മോഡൽ സാങ്കേതികവിദ്യ മുളന്തുരുത്തി ബ്ലോക്കിലെ സ്കൂളുകളിൽ നടപ്പാക്കുന്ന ആദ്യ പഞ്ചായത്താണ് ഉദയംപേരൂർ.
#Thumburmuzhi #set to set up #aerobic #composting #plants for bio-waste #treatment #system