മൂവാറ്റുപുഴ : (piravomnews.in) യുഡിഎഫ് പഞ്ചായത്ത് അംഗത്തിന്റെ ഭാര്യയുടെ പേരിൽ ലൈഫ് പദ്ധതിയിൽ ചട്ടവിരുദ്ധമായി പണം സ്വീകരിച്ച് വീട് നിർമിച്ചതിനെതിരെ പ്രതിഷേധം.
പായിപ്ര പഞ്ചായത്ത് 21–--ാം വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ എം സി വിനയനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതോടെ കഴിഞ്ഞദിവസം ചേരാനിരുന്ന ഗ്രാമസഭ മാറ്റിവച്ചു.
മുമ്പ് ചേർന്ന ഗ്രാമസഭയിൽ പഞ്ചായത്തംഗത്തിനെതിരെ പ്രമേയം കൊണ്ടുവന്നു. വിഷയത്തിൽ അന്വേഷണം നടത്തി സെക്രട്ടറി നടപടി സ്വീകരിക്കുമെന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് അന്ന് ഗ്രാമസഭ പിരിഞ്ഞത്.
എന്നാൽ, ഉദ്യോഗസ്ഥർ ഉറപ്പുപാലിച്ചില്ലെന്നും പരാതികളും പ്രമേയവും മിനിറ്റ്സിൽ ഉൾപ്പെടുത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് ക്വാറം തികയാത്തതിനാലാണ് ഗ്രാമസഭ മാറ്റിവച്ചത്.
വിനയനെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് വാർഡ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകി.
ഭൂരഹിതരെയും കിടപ്പാടമില്ലാത്തവരെയും മറികടന്ന് പഞ്ചായത്ത് അംഗം നടത്തിയ അഴിമതിക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
#Locals #protest against #UDF #panchayat #member