കണ്ണൂര്‍: വിദ്യാര്‍ത്ഥിയായ മകനെ മറയാക്കി കണ്ണൂര്‍ നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍ ‘ കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി സ്വദേശി ബീവി ഹൗസില്‍ ഷംസീറയെ (38) യെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 28, 30 തീയ്യതികളിലാണ് കണ്ണൂര്‍ നഗരത്തിലെ നാലോളം സ്ഥാപനങ്ങളില്‍ കയറി ഇവര്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്. സ്ഥാപനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനുമായി എത്തി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെയാണ് ഇവര്‍ കവര്‍ച്ച നടത്തിവരുന്നതെന്ന് പൊലിസ് പറഞ്ഞു. ഇങ്ങനെ മോഷ്ടിക്കുന്ന ഫോണുകള്‍ വളരെ ചെറിയ വിലയ്ക്ക് തിരൂര്‍ മാര്‍ക്കറ്റില്‍ വില്‍പന നടത്തുകയാണ് ചെയ്തു വന്നിരുന്നതെന്നും പൊലിസ് പറഞ്ഞു. കണ്ണൂരില്‍കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
Widespread robbery by concealing the son; The woman is under arrest.