പൊന്നാനി: പുതുവർഷ ആഘോഷത്തിന്റെ മറവിൽ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്ത മുൻ കൗൺസിലറെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കോട്ടത്തറ കളരി പറമ്പിൽ ഹൃതിക് (23), കോട്ടത്തറ മംഗലത്ത് വിഷ്ണു (32) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ വീടിനു സമീപത്ത് രാത്രിയിൽ ലഹരി ഉപയോഗിച്ച് ബഹളംവെച്ചിരുന്നു.
ഇത് പരിസരവാസികൾ ചോദ്യം ചെയ്തതോടെ സഹോദരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മുൻ വാർഡ് കൗൺസിലർ കൂടിയായ കളരി പറമ്പിൽ ശ്യാമളയെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.
Two people arrested in the incident of beating up a former councilor who questioned his drug use.