#injury | ഫ്ലവർ ഷോയ്ക്കിടയിലും അധികൃതരുടെ ഗുരുതര വീഴ്ച ; കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു

#injury |  ഫ്ലവർ ഷോയ്ക്കിടയിലും അധികൃതരുടെ ഗുരുതര വീഴ്ച ; കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു
Jan 2, 2025 08:03 PM | By Amaya M K

കൊച്ചി: ( piravomnews.in ) കലൂർ അപകടത്തിന് പിന്നാലെ എറണാകുളത്തെ ഫ്ലവർ ഷോയ്ക്കിടയിലും അധികൃതരുടെ ഗുരുതര വീഴ്ച.

നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തട്ടി വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു. മറൈൻ ഡ്രൈവിൽ ഫ്ലവർ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്ഫോമിൽ നിന്നും വീണ് കടവന്ത്ര സ്വദേശിനിയായ ബിന്ദുവിനാണ് പരിക്കേറ്റത്. തുടർന്ന് ഷോയ്ക്ക് കോർപ്പറേഷൻ സ്റ്റോപ്പ് മെമോ നൽകി.

അപകടം പറ്റിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും ഫസ്റ്റ് എയ്ഡ് നൽകിയില്ലെന്നും പരിക്ക് പറ്റിയ ബിന്ദു പറഞ്ഞു. സംഘാടകരെ അറിയിച്ചെങ്കിലും ആരും സഹായിച്ചില്ല.

സ്വയം വാഹനം വിളിച്ചാണ് ആശുപത്രിയിൽ പോയത്. കൈയ്ക്ക് ഒടിവുണ്ട്, ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചതായും ബിന്ദു പറഞ്ഞു.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. സംഭവത്തിൽ ജില്ലാ കലക്ടർക്കും ജി.സി.ഡി.എ സെക്രട്ടറിക്കും കുടുംബം പരാതി നൽകി. എറണാകുളം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എയും ആയിരുന്നു ഫ്ലവർ ഷോയുടെ സംഘാടകർ.

കൊച്ചി കോർപറേഷന്റെ ഉത്തരവിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്ലവർ ഷോ നിർത്തിവെച്ചു.

Serious failure of the #authorities during the #flower show; A #young #woman who came to see a flower show in Kochi slipped and fell

Next TV

Related Stories
പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കി ; യുവാവിന്‍റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

Aug 1, 2025 03:49 PM

പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കി ; യുവാവിന്‍റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

തനിക്ക് വിഷം നല്‍കി എന്ന് അന്‍സില്‍ പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പി പൊലീസിന്...

Read More >>
അപകട ഭീഷണിയോ?  അങ്കണവാടി കെട്ടിടത്തിന് സമീപം വൈദ്യുതി ലൈനുകൾ താഴ്ന്നുകിടക്കുന്നു

Aug 1, 2025 11:43 AM

അപകട ഭീഷണിയോ? അങ്കണവാടി കെട്ടിടത്തിന് സമീപം വൈദ്യുതി ലൈനുകൾ താഴ്ന്നുകിടക്കുന്നു

സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരം വൈദ്യുതി ലൈനിലേക്ക് വീണതുമൂലമാണ് വൈദ്യുതി കമ്പികൾ അപകടകരമായ വിധത്തിൽ താഴ്ന്നത്....

Read More >>
നഗരത്തിൽ രാസലഹരിയുമായി മൂന്ന്‌ യുവാക്കൾ ; അറസ്റ്റ്‌ ചെയ്തു

Aug 1, 2025 11:20 AM

നഗരത്തിൽ രാസലഹരിയുമായി മൂന്ന്‌ യുവാക്കൾ ; അറസ്റ്റ്‌ ചെയ്തു

ഇയാളിൽനിന്ന്‌ 92,500 രൂപയും കണ്ടെടുത്തു.മൂന്നു മയക്കുമരുന്ന് കേസുകൾകൂടി...

Read More >>
കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത ; പെണ്‍സുഹൃത്ത് വിഷം നല്‍കിയോ?

Aug 1, 2025 10:47 AM

കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത ; പെണ്‍സുഹൃത്ത് വിഷം നല്‍കിയോ?

കഴിഞ്ഞ 30 ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അന്‍സിലിനെ കോതമംഗലത്തെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്....

Read More >>
തന്റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കാമെന്ന് ശബ്ദസന്ദേശം  ; ആശാ രാജുവിന്റെ മരണത്തിൽ ദുരൂഹതയോ?

Aug 1, 2025 10:24 AM

തന്റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കാമെന്ന് ശബ്ദസന്ദേശം ; ആശാ രാജുവിന്റെ മരണത്തിൽ ദുരൂഹതയോ?

പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നോടുകാട്ടിയ അനീതിയെക്കുറിച്ച് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് ആശാരാജു പറയുന്നതായുള്ള ശബ്ദസന്ദേശം...

Read More >>
നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിൽ അധ്യാപക ഒഴിവ്

Jul 31, 2025 09:05 PM

നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിൽ അധ്യാപക ഒഴിവ്

ഇംഗ്ലീഷ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്....

Read More >>
Top Stories

News Roundup

//Truevisionall